അസ്സലാമു അലൈക്കും,

തസവ്വുഫ് നിര്‍ബന്ധമാണെന്ന് , ഇസ്‌ലാമിലെ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. മഹാനായ ഖത്തിബുഷിര്‍ബീനി പറയുന്നു:

" ശുദ്ധി വരുത്തല്‍ നിര്‍ബന്ധം, സുന്നത്ത് ഇങ്ങനെ രണ്ട് വിധമുണ്ട് . വാജിബിന് ശാരീരികം, ആന്തരികം എന്നിങ്ങനെ രണ്ട് ഭാഗങ്ങളുമുണ്ട് ആന്തരികമായത് അസൂയ, ഉള്‍നാട്യം, അഹങ്കാരം, ലോകമാന്യം എന്നിവയില്‍ നിന്ന് രക്ഷപ്പെടലാണ് .
ഇമാം ഗസ്സാലി( റ ) പറയുന്നു:
ഇവകളുടെ കാരണങ്ങളും നിര്‍വ്വചനങ്ങളും അതിന്റെ ചികിത്സയും അറിഞ്ഞിരിക്കല്‍ നിര്‍ബന്ധ വ്യക്തി ബാധ്യതയാണ് . പഠിക്കല്‍
നിര്‍ബന്ധവുമാണ് ." ( ഇഖ്നാഅ് 19 )

ഇബ്‌നു ഹജറുല്‍ ഹൈതമി( റ ) പറയുന്നു:
" ഹൃദയത്തിന്റെ രോഗങ്ങളുടെ മരുന്നുകളെ കുറിച്ച് പഠിക്കല്‍ നിഷ്കളങ്കമായ ഹൃദയം നല്കപ്പെടാത്ത എല്ലാവരുടെ മേലിലും നിര്‍ബന്ധമാണ്‌ ."
( തുഹ്ഫ - കിത്താബു സൈറ്  )

ആന്തരിക രോഗങ്ങളുടെ ചികിത്സ എന്തെന്ന് പഠിക്കുക, അതനുസരിച്ച് പ്രവര്‍ത്തിക്കുക, എന്നിവ നിര്‍ബന്ധമാണെന്ന് മുന്‍കഴിഞ്ഞ പണ്ഡിത വചനങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. അതെക്കുറിച്ച് പ്രതിപാദിക്കുന്നത് തസവ്വുഫിന്റെ കിതാബുകളിലാണെന്നത് അവിതര്‍ക്കിതമായ വിഷയമാണ് . എന്നാല്‍ തസവ്വുഫിന്റെ കിത്താബുകളില്‍ ആന്തരിക ദോഷങ്ങള്‍ എന്താണെന്ന് അറിയുവാനും അവയെ ചികിത്സിക്കാനുള്ള മാര്‍ഗ്ഗമെന്താണെന്നും വ്യക്തമായി പറയുന്നുണ്ട് . മഹാനായ ഇമാം ഗസ്സാലി( റ ) തന്റെ വിശ്വ പ്രശസ്ത ഗ്രന്ഥമായ ഇഹ് യാ ഉലൂമിദ്ദീന്‍ എന്ന കിത്താബില്‍ ഇപ്രകാരം പറയുന്നു: നീ അറിയുക ! അല്ലാഹു തന്റെ അടിമയെ കൊണ്ട് നന്മ ഉദ്ദേശിച്ചിരിക്കുന്നുവെങ്കില്‍ അവന് സ്വന്തം ന്യുനതകള്‍ അറിയിച്ച് കൊടുക്കും. അങ്ങനെ തുളഞ്ഞ ബുദ്ധിയുള്ള ആളാണെങ്കില്‍ അയാളുടെ ശരീരത്തിന്റെ മേലുള്ള അയാളുടെ ന്യുനതകള്‍ അയാള്‍ക്ക് അവ്യക്തമാവുകയില്ല. അങ്ങനെ സ്വന്തം ന്യുനത അറിഞ്ഞാല്‍ അവന് അതിന് ചികിത്സ നടത്താം. പക്ഷെ, അധിക ജനങ്ങളും അവരുടെ സ്വന്തം ന്യുനതകളെക്കുറിച്ച് അജ്ഞരാണ് . അപരന്റെ കണ്ണിലുള്ള കരടിനെ കാണുകയും സ്വന്തം കണ്ണിലുള്ള മരത്തടിയെ കാണാതിരിക്കുകയും ചെയ്യും. അതുകൊണ്ട് ആരെങ്കിലും തന്റെ ശരീരത്തിലെ ന്യുനതകള്‍ അറിയാനാഗ്രഹിച്ചാല്‍ അവന് 4 മാര്‍ഗ്ഗങ്ങളുണ്ട് .

ആന്തരിക ന്യുനതകള്‍ അറിയുന്ന മറഞ്ഞ് കിടക്കുന്ന വിപത്തുകളുടെ മേല്‍ പ്രത്യക്ഷപ്പെടുന്ന ഒരു ശൈഖിന്റെ മുന്നില്‍ അയാളുടെ ആജ്ഞകള്‍ അനുസരിച്ചുകൊണ്ട് ഇരിക്കുക.

ഇത്രയും പറഞ്ഞതില്‍ നിന്ന് മുസ്‌ലിമായ മനുഷ്യന്‍ ഒരു ശൈഖിന്റെ കീഴില്‍ ത്വരീഖത്ത് സ്വീകരിച്ചുകൊണ്ട് ജീവിക്കല്‍ അത്യാവശ്യമാണെന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ തന്നെ വ്യക്തമായി പറയുന്നുണ്ടെന്ന് മനസ്സിലാക്കാം.

നിങ്ങളെ ഞങ്ങള്‍ ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിസ്തി അവര്‍കളിലെകും അവിടുത്തെ ഖലീഫമാരിലെക്കും ക്ഷണിക്കുന്നു, നന്നാവാന്‍ ഉദ്ദേശിച്ച് നല്ല ഉദ്ദേശത്തോടെ നിങ്ങള്‍ക്ക് വരാം പൂര്‍ണ്ണ തൌഹീദില്‍ ബൈഅത്ത് ചെയ്യാം ഈമാന്‍ ഊട്ടി ഉറപ്പിക്കാം നിസ്കാരം,നോമ്പ് തുടങ്ങിയ സല്‍കര്‍മ്മങ്ങളെ ഭയഭക്തിയും ആത്മാര്‍ഥതയും ഉള്ളതാക്കി സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ സാമിപ്യം കരസ്ഥമാക്കാം!!!

സത്യം സത്യമായി മനസിലാക്കുവാന്‍  അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ. ആമീന്‍