അസ്സലാമു അലൈക്കും,

ഇമാം ശഅ് റാനി( റ ) അന്‍വാറുല്‍ ഖുദ്സിയ്യയില്‍ പറയുന്നു:
" ഹ്രദയംകൊണ്ട് അല്ലാഹുവിന്റെ സാന്നിദ്ദ്യത്തിലേക്ക് അടുക്കുന്നതിനെതോട്ട് തടയുന്ന മുഴുവന്‍ വിശേഷണങ്ങളെയും നീക്കിക്കളയാന്‍ സഹായിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ഒരു ശൈഖിനെ സ്വീകരിക്കല്‍ എല്ലാ മനുഷ്യന്മാരുടെ മേലിലും നിര്‍ബന്ധമാണെന്ന് ത്വരീഖത്തിന്റെ ആളുകള്‍ ഐക്യകണ്േഠനെ പറഞ്ഞിരിക്കുന്നു. കാരണം അവന്റെ നിസ്കാരത്തെ അത് സ്വീകാര്യയോഗ്യമാക്കും. നിര്‍ബന്ധമായ കാര്യം പൂര്‍ത്തീകരിക്കാന്‍ ഏതൊന്ന് അത്യാവശ്യമാണോ അതും നിര്‍ബന്ധമാണെന്നടിസ്ഥാനത്തില്‍ ആന്തരിക രോഗങ്ങളുടെ മേല്‍ ഭീഷണിപ്പെടുത്തപ്പെട്ട ശിക്ഷകളെയും അവയുടെ അരുതായ്മകളെയും അറിയിക്കുന്ന ആയത്തുകളും ഹദീസുകളും സാക്ഷിനില്‍ക്കുന്നതനുസരിച്ച് ആന്തരിക രോഗങ്ങളെ മുഴുവനും ചികിത്സിക്കല്‍ നിര്‍ബന്ധമാണെന്നതില്‍ സംശയമില്ല. അപ്പോള്‍ ഈ വിശേഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ഒരു ശൈഖിനെ സ്വീകരിക്കാത്തവന്‍ അല്ലാഹുവിനെയും റസൂലിനെയും ധിക്കരിച്ചവനാണെന്ന് വ്യക്തമായി. കാരണം ആയിരം കിതാബുകള്‍ കാണാതെ പഠിച്ചാലും എത്രകരണം മറിഞ്ഞാലും ഒരു ശൈഖില്ലാതെ ആന്തരിക രോഗങ്ങളെ ചികിത്സിക്കാന്‍ സന്ദേശം ലഭിക്കുകയില്ല. മരുന്ന് രോഗത്തിന്റെമേല്‍ എങ്ങിനെ ഫലം ചെയ്യുന്നുവെന്നറിയാതെ, വൈദ്യശാസ്ത്രത്തിലെ ഗ്രന്ഥം കാണാതെ പഠിക്കുന്നവനെ പോലെയാണവന്‍ ... അതുകൊണ്ട് നീ നിനക്കൊരു ശൈഖിനെ തെരഞ്ഞെടുക്കുക. പരലോകത്തിന്റെ അനന്തതയെ ഓര്‍ത്തുകൊണ്ട് ധിക്കരിക്കാതിരിക്കുക. സൂഫിയാക്കളുടെ മാര്‍ഗത്തിന് ഖുര്‍ആനിലും തിരുസുന്നത്തിലും അടിസ്ഥാനമില്ലെന്ന് പറഞ്ഞ് പോകുന്നതിനെ സൂക്ഷിക്കണം. അത് സത്യനിഷേധമാണ് . സൂഫികളുടെ മാര്‍ഗം മുഴുവന്‍ ദൈവീകമായ ചര്യകളും അഹ്മദിയ്യ പാതകളും മുഹമ്മദിയ്യ സ്വഭാവങ്ങളുമാണ് ."

"ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി മഹാനവര്‍കള്‍ വിളിക്കുന്നത്‌ ഈമാനിലെകാണ് എന്റെ കരങ്ങള്‍ പിടികുക ,എന്നെ ബൈഅത് ചെയുക ,എന്റെ ഖലീഫമാരെ ബൈഅത് ചെയുക, ഈമനിലായി നിങ്ങള്‍ക്ക് "പൂര്‍ണ്ണ കലിമ ചൊല്ലി ചിരിച്ച് സന്തോഷവാനായി മരിക്കാന്‍ കഴിയും. എന്റെ യഥാര്‍ത്ഥ മുരീദുമാര്‍ മരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഈ സത്യം ആര്‍ക്കും ബോദ്യപ്പെടും"

സത്യം സത്യമായി മനസിലാക്കുവാന്‍  അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ. ആമീന്‍ "